മാധ്യമം എജുകഫേ; പാഷനെ കരിയറാക്കുന്നതെങ്ങനെ? ഉത്തരങ്ങളുമായി ഇവരെത്തും

മാധ്യമം എജുകഫേ വേദിയെ അറിവിന്റെ ഉത്സവമാക്കാൻ താരങ്ങളും അവതാരകരുമെത്തും

Update: 2025-03-28 10:07 GMT
Editor : സനു ഹദീബ | By : Web Desk
മാധ്യമം എജുകഫേ; പാഷനെ കരിയറാക്കുന്നതെങ്ങനെ? ഉത്തരങ്ങളുമായി ഇവരെത്തും
AddThis Website Tools
Advertising

കോഴിക്കോട്: മാധ്യമം എജുകഫേ വേദിയെ അറിവിന്റെ ഉത്സവമാക്കാൻ താരങ്ങളും അവതാരകരുമെത്തും. നടനും സംവിധായകനും ടെലിവിഷൻ താരവും റേഡിയോ ജോക്കിയുമായ ആർ.ജെ മാത്തുക്കുട്ടി, നടിയും ടെലിവിഷൻ താരവും ഇൻഫ്ലുവൻസറും എഴുത്തുകാരിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത്, ടെലിവിഷൻ താരവും അവതാരകനുമായ രാജ് കലേഷ്, ടെലിവിഷൻ അവതാരകനും നടനുമായ ഡെയ്ൻ ഡേവിസ്, സ്വതസിദ്ധമായ ശൈലിയിൽ സംസാരിച്ച് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അവതാരകൻ രജനീഷ് വി.ആർ തുടങ്ങിയവരാണ് എജുകഫേയി​ലെത്തുക. ഇത്തവണ അഞ്ച് വേദികളിലായാണ് എജുകഫേ അരങ്ങേറുക. കോഴിക്കോട് കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ സൈലം ആണ് എജുകഫേയുടെ മുഖ്യ പ്രായോജകർ.

കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ ​ഏപ്രിൽ 08, 09 തീയതികളാണ് എജു​കഫേ. കണ്ണൂരിൽ ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിലും മലപ്പുറത്ത് ഏപ്രിൽ 15, 16 തീയതികളിൽ റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലും കൊച്ചിയിൽ ഏപ്രിൽ 24, 25 തീയതികളിൽ കളമശ്ശേരി ചാക്കോളാസ് പവലിയനിലും കൊല്ലത്ത് ഏപ്രിൽ 27-28 തീയതികളിൽ ആശ്രാമം മൈതാനത്തിന് സമീപം ​ശ്രീനാരായണ കൾച്ചറൽ സെന്ററിലുമാണ് എജു​കഫേ നടക്കുക.

പഠനശേഷം തന്റെ പാഷനിലേക്കും ഇഷ്ടങ്ങളിലേക്കും നടന്നുകയറിയ ഇൻഫ്ലുവൻസർ കൂടിയാണ് മാത്തുക്കുട്ടി. ജീവിത പരിസരങ്ങളിൽനിന്ന് കണ്ടെത്തിയ കഥകളിലൂടെ സിനിമ സംവിധായകനുമായി. നടനായും സിനിമയിൽ തിളങ്ങി. തന്റെ പാഷനും ഹോബിയും എങ്ങനെ കരിയറാക്കി ​സ്വീകരിച്ചു എന്ന വിജയമന്ത്രമാണ് മാത്തുക്കുട്ടി എജുകഫേയുടെ വേദിയിൽ പ​ങ്കുവെക്കുക. മാനസികാരോഗ്യം ഉറപ്പാക്കി സന്തോഷം കണ്ടെത്തി മുന്നോട്ടുപോകേണ്ടതെങ്ങനെ എന്ന് പങ്കുവെക്കാനാണ് അശ്വതി ശ്രീകാന്ത് എജുകഫേയുടെ വേദിയിലെത്തുക. ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് ശാരീരിക -മാനസികാരോഗ്യത്തിനുള്ള പങ്ക്, ജെൻ സെഡ് -ജെൻ ബീറ്റ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ-പരിഹാരങ്ങൾ, മാതാപിതാക്കളുടെ ആശങ്കകൾ തുടങ്ങിയവയെക്കുറിച്ചാണ് അശ്വതി ശ്രീകാന്ത് സംസാരിക്കുക.

മലയാളം സിനിമയിലും ടെലിവിഷൻ ഷോകളിലും സജീവമായ വ്യക്തിയാണ് ഡെയ്ൻ ഡേവിസ്. പാഷനെ കരിയറാക്കുന്നതെങ്ങനെ, സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് പരിശ്രമിക്കേണ്ടതെങ്ങനെ തുടങ്ങിയ പാഠങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിൽ ഡെയ്ൻ ഡേവിസ് എജുക​ഫേയുടെ വേദിയിൽ പങ്കുവെക്കും. വ്യത്യസ്ത അവതരണ ശൈലിയുമായി എത്തി മലയാളിയുടെ ഹൃദയം കവർന്ന ആങ്കറാണ് രാജ് കലേഷ്. ടെലിവിഷൻ അവതാരകനായും നർമവും വിജ്ഞാനവും ഗെയിമുകളുമായി മാസ്റ്റർ ഷെഫായും മജീഷ്യനായുമെല്ലാം വേദികൾ കീഴടക്കുന്ന രാജ്കലേഷ് വിജയത്തിന്റെ പുതിയ മന്ത്രങ്ങളാണ് വിദ്യാർഥികളുമായി സംവദിക്കുക. അവതാരക ശൈലിയിൽ തന്റേതായ ഇടംനേടിയെടുത്ത വ്യക്തിയാണ് രജനീഷ് വി.ആർ. ടെലിവിഷൻ-സാമൂഹിക മാധ്യമ രംഗങ്ങളി​ൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ രജനീഷ് പാഠങ്ങൾ പകർന്നു നൽകും.

സൈക്കോളജി-കൗൺസലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ്, വിദേശപഠനം, കര-നാവിക-വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയർ, എൻട്രൻസ്- മത്സരപരീക്ഷ, സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും വർക് ഷോപ്പുകളും എജുകഫേയുടെ ഭാഗമായുണ്ടാകും. കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ, സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്ക് തുടങ്ങിയവയും എജുകഫേയിൽ അര​ങ്ങേറും.

നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും.

കോഴിക്കോട് നടക്കുന്ന എജുകഫേയുടെ രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 05115 നമ്പറിൽ ബന്ധ​​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

കണ്ണൂരിൽ നടക്കുന്ന എജുകഫേയുടെ രജിസ്ട്രേഷൻ വിവരങ്ങൾക്ക് 97465 98050 നമ്പറിൽ ബന്ധ​​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

മലപ്പുറത്ത് നടക്കുന്ന എജുകഫേയുടെ രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 06838 നമ്പറിൽ ബന്ധ​​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

കൊച്ചിയിൽ നടക്കുന്ന എജുകഫേയുടെ രജിസ്ട്രേഷൻ വിവരങ്ങൾക്ക് 9645006150 നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

കൊല്ലത്തു നടക്കുന്ന എജുകഫേയുടെ രജിസ്ട്രേഷൻ വിവരങ്ങൾക്ക് 9074389713 നമ്പറിൽ ബന്ധ​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News