ക്ഷീര കര്‍ഷകര്‍ക്ക് പാലിന് രണ്ടു രൂപ അധികം നൽകുമെന്ന് മലബാര്‍ മില്‍മ

  • ഫെബ്രുവരിയിൽ മാത്രമായിരിക്കും അധിക വില നൽകുക.

Update: 2023-01-31 12:12 GMT
Advertising

കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് പാലിന് രണ്ടു രൂപ അധികം നൽകും. ഫെബ്രുവരി മാസത്തിലാണ് എല്ലാ ക്ഷീര സംഘങ്ങള്‍ക്കും അധിക വില നൽക്കുക. മിൽമ മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതിയുടേതാണ് തീരുമാനം.

മേഖലയിലെ ക്ഷീര സഹകരണ സംഘങ്ങൾ വഴി മിൽമയ്ക്ക് പാൽ നൽകുന്ന കർഷകർക്കാണ് ഒരു മാസം രണ്ട് രൂപ അധികം നൽകുക. ഫെബ്രുവരിയിൽ മാത്രമായിരിക്കും അധിക വില നൽകുക.

പാൽവില കൂട്ടുമ്പോൾ അധികവരുമാനത്തിന്റെ ഒരു വിഹിതം കർഷകർക്ക് നൽകുമെന്ന് മിൽമ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യനടപടിയെന്നോണമാണ് രണ്ട് രൂപ കൂട്ടിത്തരാമെന്ന് മിൽമ പറഞ്ഞിരിക്കുന്നത്.

ഇതോടെ 47.59 രൂപയായി ലിറ്ററിന് മാറും. ഒരു ദിവസം ഏഴ് ലക്ഷം ലിറ്റർ പാലാണ് മലബാർ മേഖലയിലെ സഹകരണ സംഘങ്ങളിൽ നിന്ന് മിൽമ ശേഖരിക്കുന്നത്. ഇതനുസരിച്ച് ഒരു മാസം അധികവിലയായി നൽകാൻ നാല് കോടി രൂപ കൂടി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News