കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

മുക്കം പന്നിക്കോട് സ്വദേശി മോഹന്‍ദാസാണ് മരിച്ചത്

Update: 2022-05-19 10:04 GMT
കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു
AddThis Website Tools
Advertising

കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. മുക്കം പന്നിക്കോട് സ്വദേശി മോഹന്‍ദാസാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയം. കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് പുറത്തുവന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇതേ ബങ്കിലെ അപ്രൈസര്‍ ജീവനക്കാരനായിരുന്നു മരിച്ച മോഹന്‍ദാസ്. ഈ സംഭവത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. പിന്നീട് ഇന്ന് ഉച്ചയോടുകൂടിയാണ് ഇദ്ദേഹത്തെ കോഴിക്കോട് ക്രൗണ്‍ തിയേറ്ററിന് പിന്‍വശം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

Web Desk

By - Web Desk

contributor

Similar News