ആത്മഹത്യക്ക് ശ്രമിച്ചു ചികിത്സയിലായിരുന്നയാൾ മരിച്ചു
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിനോദ് കുമാർ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Update: 2024-10-20 09:31 GMT


കൊല്ലം: കൊല്ലം ഓയൂർ റോഡുവിളയിൽ ആത്മഹത്യക്ക് ശ്രമിച്ചു ചികിത്സയിലായിരുന്നയാൾ മരിച്ചു. കൃഷ്ണ വിലാസം വീട്ടിൽ വിനോദ് കുമാറാണ് (42) മരിച്ചത്.
മക്കൾ മിഥുൻ (18) ,വിസ്മയ (14) എന്നിവർ ഗുരുതരവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മക്കൾക്കൊപ്പം വിനോദ് കുമാർ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.