'ഒരിക്കലും ബി.ജെ.പിയിലേക്കില്ല'; അഭ്യൂഹങ്ങൾ തള്ളി കാപ്പൻ

ബി.ജെ.പി അധ്യക്ഷൻ വീട്ടിൽ വന്നിട്ടുണ്ടെന്നും അത് കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികവുമായി ബന്ധപ്പെട്ടാണെന്നും മാണി സി. കാപ്പൻ

Update: 2022-07-29 14:19 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ബി.ജെ.പിയിൽ ചേരുന്നതായുള്ള അഭ്യൂഹങ്ങൾ തള്ളി നാഷനലിസ്റ്റ് കോൺഗ്രസ് കേരള നേതാവ് മാണി സി. കാപ്പൻ. ഒരിക്കലും താൻ ബി.ജെ.പിയിൽ പോകില്ലെന്നും മാധ്യമങ്ങളിൽ വന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിൽ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും കാപ്പൻ പറഞ്ഞു.

ഞാൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന തരത്തിൽ ചില വാർത്തകൾ ചില ദൃശ്യമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. അത് സോഷ്യൽ മീഡിയയിൽ ചിലർ ആഘോഷിക്കുകയും ചെയ്തു. ഒരു കാരണവശാലും ബി.ജെ.പിയിലേക്കില്ലെന്ന് ഞാൻ തീർത്തുപറയുന്നു-കാപ്പൻ വ്യക്തമാക്കി.

പാലായുടെ വികസനത്തിനു തടസം നിൽക്കുന്നവരാണ് വാർത്ത പ്രചരിപ്പിച്ചതെന്നും വാർത്തകൾക്ക് പിന്നിൽ തോറ്റ എം.എൽ.എയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ബി.ജെ.പി അധ്യക്ഷൻ വീട്ടിൽ വന്നിട്ടുണ്ടെന്നും കാപ്പൻ സമ്മതിച്ചു. കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വന്നതെന്നായിരുന്നു വിശദീകരണം.

''ഒരു സ്ഥലത്തേക്ക് ഇറങ്ങാൻ തിരക്കിട്ടു നിന്നപ്പോഴാണ് ഏതോ ഒരു ചാനൽ പ്രവർത്തകൻ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. അതിനുള്ള മറുപടിയിലാണ് ആർക്കും എവിടെയും പോകാമല്ലോ എന്ന് ഞാൻ പറഞ്ഞത്. ആ ഒരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ.''

Full View

കെ. സുധാകരനും ഞാനും തമ്മിൽ 1978 മുതൽ വ്യക്തിബന്ധമുണ്ട്. അദ്ദേഹം കോൺഗ്രസിന്റെ ചിന്തൻശിബിരത്തിൽ മുന്നണിയിൽനിന്നു വിട്ടുപോയ കക്ഷികളെയും പുതിയ കക്ഷികളെയും യു.ഡി.എഫിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവരുടെ തീരുമാനമാണെന്നാണ് ഞാൻ പറഞ്ഞത്. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് യു.ഡി.എഎഫ് ആണെന്നും എന്നാൽ മുന്നണിയിൽ അതു സംബന്ധിച്ച ചർച്ചയുണ്ടായിട്ടില്ലെന്നും പറഞ്ഞിരുന്നുവെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.

Summary: Nationalist Congress Kerala leader Mani C. Kappan denied rumors of joining BJP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News