മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് മീഡിയവൺ മാധ്യമപ്രവർത്തകർക്ക്
സമഗ്ര ഗവേഷണത്തിനുളള ഫെലോഷിപ്പിന് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജ്തബയും പൊതുഗവേഷണത്തിനുളള ഫെലോഷിപ്പിന് ഇജാസുല്‍ ഹഖ് സി.എച്ചും അർഹരായി


കൊച്ചി: മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് മീഡിയവണിലെ മാധ്യമ പ്രവർത്തകർക്ക്.
സമഗ്ര ഗവേഷണത്തിനുളള ഫെലോഷിപ്പിന് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജ്തബയും പൊതുഗവേഷണത്തിനുളള ഫെലോഷിപ്പിന് ഇജാസുല്‍ ഹഖ് സി.എച്ചും അർഹരായി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളെപ്പറ്റിയുളള ടെലിവിഷന്‍ വാര്‍ത്തകളിലെ ധാര്‍മ്മികതയും നിയമവശങ്ങളും എന്ന വിഷയത്തിനാണ് മുജ്തബക്ക് ഫെലോഷിപ്പ്. മലയാള ദൃശ്യമാധ്യമ വാര്‍ത്ത അവതരണങ്ങളിലെ പരിണാമം, മുഴുസമയ വാര്‍ത്താചാനലുകള്‍ക്ക് ശേഷം എന്ന വിഷയത്തിനാണ് ഇജാസിന് ഫെലോഷിപ്പ്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി കൈപ്പുറം പനച്ചിക്കൽ ഹംസയുടെയും സുബൈദയുടെയും മകനാണ് അഹമ്മദ് മുജ്തബ. ഭാര്യ റുക്സാന കെ.
മലപ്പുറം കാവുങ്ങൽ കൂട്ടമണ്ണ സ്വദേശിയായ ഇജാസ് 2018 മുതൽ മീഡിയവണില്‍ വെബ് ജേണലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. നിലവിൽ ജനപ്രിയ വാർത്താ അവലോകന പരിപാടിയായ ഔട്ട് ഓഫ് ഫോക്കസിന്റെ പ്രൊഡ്യൂസർ ആയി ജോലി ചെയ്യുന്നു.
പരേതനായ മുഹമ്മദ് മുസ്തഫയുടെയും സൗദയുടെയും മകനാണ്. സഹോദരങ്ങൾ: ഇർഫാനുൽ ഹഖ്, ഇബാദുൽ ഹഖ്, അംന ജന്ന