മീഡിയവൺ 'ഫേസ് ഓഫ് കേരള': പത്ത് വാർത്താ വ്യക്തികളുടെ പട്ടിക പുറത്ത്

പത്തുപേരിൽനിന്ന് പ്രേക്ഷകരാണ് അവസാന നാലുപേരെ തെരഞ്ഞെടുക്കേണ്ടത്. ഇതിന് പ്രേക്ഷകർക്ക് ഒരാഴ്ച സമയമുണ്ട്. https://fok.mediaoneonline.com/ലെത്തി വോട്ട് രേഖപ്പെടുത്താം

Update: 2021-11-21 16:36 GMT
Editor : Shaheer | By : Web Desk
Advertising

ഈ വർഷത്തെ കേരളത്തിലെ വാർത്താവ്യക്തിയെ തിരഞ്ഞെടുക്കാനുള്ള മീഡിയവണ്ണിന്റെ പ്രത്യേക പരിപാടി 'ഫേസ് ഓഫ് കേരള'യുടെ ആദ്യ പട്ടിക പുറത്ത്. ഈ വർഷം വിവിധ രംഗങ്ങളിൽ നിറഞ്ഞുനിന്ന പത്തു മലയാളികളെ എഡിറ്റോറിയൽ ടീം അംഗങ്ങളാണ് തെരഞ്ഞെടുത്തത്.

1. ആര്യ രാജേന്ദ്രൻ(തിരുവനന്തപുരം മേയർ), 2. ദീപ പി. മോഹനൻ(ഗവേഷക, എംജി സർവകലാശാലയിലെ ജാതിവിവേചനത്തിനെതിരായ സമരനായിക), 3. ലയ രാജേഷ്(പിഎസ്‌സി സമരനായിക), 4. നിമിഷ സജയൻ(നടി), 5. പി. കൃഷ്ണപ്രസാദ്(കർഷക സമരനായകൻ), 6. പിണറായി വിജയൻ(മുഖ്യമന്ത്രി), 7. ഫഹദ് ഫാസിൽ(നടൻ), 8. ഷഹബാസ് അമൻ(ഗായകൻ, സംഗീതജ്ഞൻ), 9. പി.ആർ ശ്രീജേഷ്(ദേശീയ ഹോക്കി ടീം ഗോള്‍കീപ്പര്‍),10. കെ. സുധാകരൻ(കെ.പി.സി.സി പ്രസിഡന്‍റ്).

ഈ പത്തുപേരിൽനിന്ന് പ്രേക്ഷകരാണ് അവസാന നാലുപേരെ തെരഞ്ഞെടുക്കേണ്ടത്. ഇതിന് പ്രേക്ഷകർക്ക് ഒരാഴ്ച സമയമുണ്ട്. https://fok.mediaoneonline.com/ലെത്തി വോട്ട് രേഖപ്പെടുത്താം. പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന നാലുപേരെ 28ന് രാത്രി എട്ടു മണിക്ക് പ്രഖ്യാപിക്കും. ഇതോടെ ഇവരിൽനിന്ന് ഒരാളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിക്കും. പ്രമുഖരടങ്ങുന്ന നാലുപേരുടെ ജൂറിയുടെ കൂടി അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഡിസംബർ 31ന് രാത്രി എട്ടുമണിക്ക് മീഡിയവൺ 'ഫേസ് ഓഫ് കേരള 2021'ന്റെ അന്തിമ പ്രഖ്യാപനം വരും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News