ആനുകൂല്യം മൊത്തമായി കിട്ടുന്നില്ല; മെഡിസെപ് ഓപ്ഷണൽ ആക്കണമെന്ന് ആവശ്യം
ചെറിയ തുകയാണെങ്കിൽ പോലും അത് മൊത്തത്തിൽ ലഭിക്കുന്നില്ലെന്നാണ് ആരോപണം
തിരുവനന്തപുരം: മെഡിസെപ്പ് ഇൻഷുറൻസ് പരിരക്ഷ രോഗികൾക്ക് പൂർണാർഥത്തിൽ ലഭ്യമാകുന്നില്ലെന്ന് വ്യാപക പരാതി. കേരളത്തിന്റെ ഒട്ടുമിക്ക ജില്ലകളിലെയും ആശുപത്രികളിൽ സമാനമായ സ്ഥിതിയാണ്. ചെറിയ തുകയാണെങ്കിൽ പോലും അത് മൊത്തത്തിൽ ലഭിക്കുന്നില്ലെന്നാണ് ആരോപണം. ...
എന്തിനാണ് മെഡിസെപ്പ് ഇൻഷുറൻസ് പരിരക്ഷ എടുത്തതെന്ന ചോദ്യം സർക്കാർ ജീവനക്കാർ സ്വയം ചോദിക്കുന്ന അവസ്ഥയാണ്. പരിരക്ഷ ഉള്ളയാൾ ആശുപത്രിയിൽ ചികിത്സക്കായി പോയാൽ പണം നൽകേണ്ടി വരില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്ന് ബോധ്യപ്പെടുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് സർക്കാർ ജീവനക്കാർ പറയുന്നു.
ഒരുവിധം എല്ലാ അസുഖങ്ങൾക്കും മെഡിസെപ്പ് ആനുകൂല്യം നൽകണമെന്ന് സർക്കാരും ആശുപത്രികളും തമ്മിൽ ധാരണയിലെത്തിയതാണ്. പരിരക്ഷയുള്ള അസുഖങ്ങളുടെ ചികിത്സക്ക് പോലും പണം അടക്കേണ്ട അവസ്ഥയിലാണ് രോഗികളും സർക്കാർ ജീവനക്കാരും.