ഇനി ഒറ്റ ക്ലിക്കിൽ; വെർച്വൽ ടൂർ ഒരുക്കി മീഡിയവണും മീഡിയാവൺ അക്കാദമിയും

വെബ്‌സൈറ്റ് സന്ദർശിക്കുന്നവർക്ക് 360 ഡിഗ്രി ആംഗിളിൽ സ്ഥാപനത്തിന്റെ എല്ലാ സൗകര്യങ്ങളും വ്യക്തമായി കാണാനാകും

Update: 2022-03-09 08:24 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: മീഡിയവണിനെയും മീഡിയവൺ അക്കാദമിയെയും അടുത്തുകാണാൻ ഇനി ഒറ്റ ക്ലിക്കിന്റെ ദൂരം മാത്രം. വെർച്വൽ ടൂറിലൂടെയാണ് സ്ഥാപനത്തെ അടുത്തു കാണാനാകുക. വിദൂരത്തു നിന്നും മീഡിയവൺ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലാണ് വിർച്വൽ ടൂർ സംവിധാനിച്ചിരിക്കുന്നത്.

ഒന്നു ക്ലിക്ക് ചെയ്താൽ സ്ഥാപനവുമായി ഫോണിൽ ബന്ധപ്പെടാം, വാട്‌സാപ്പിൽ സന്ദേശമയക്കാം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കാം, ബ്രോഷറുകൾ ഡൗൺലോഡ് ചെയ്യാം, ലൊക്കേഷൻ അറിയാം തുടങ്ങി നിരവധി സവിശേഷതകൾ വിർച്വൽ ടൂറിലുണ്ട്. വെബ്‌സൈറ്റ് സന്ദർശിക്കുന്നവർക്ക് 360 ഡിഗ്രി ആംഗിളിൽ സ്ഥാപനത്തിന്റെ എല്ലാ സൗകര്യങ്ങളും വ്യക്തമായി കാണാനാകും. ക്യാമറയുടെ നിയന്ത്രണം കാണുന്നവരുടെ കൈയിലായിരിക്കും. ദൃശ്യങ്ങളിലൂടെ മാത്രമല്ല, വോയ്‌സ് ഓവറിലൂടെയും സ്ഥാപനത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കും. എറണാകുളം ആസ്ഥാനമായ പാനോപിക്‌സ് 360 ആണ് വിർച്വൽ ടൂർ സംവിധാനിച്ചത്.

മീഡിയവൺ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ യാസീൻ അഷ്‌റഫ് എക്‌സറ്റൻറെഡ് വെർച്വൽ ടൂർ ഉദ്ഘാടനം ചെയ്തു. മീഡിയവൺ വൈസ് ചെയർമാൻ പി.മുജീബ് റഹ്‌മാൻ, സി.ഇ.ഒ റോഷൻ കക്കാട്ട്, മാനേജിംഗ് എഡിറ്റർ സി. ദാവൂദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം. അബ്ദുൾ മജീദ്, എം.സാജിദ്, മീഡിയവൺ അക്കാദമി ഡെപ്യൂട്ടി മാനേജർ റസൽ കെ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

വിര്‍ച്വല്‍ ടൂറിനായി ഈ ലിങ്ക് സന്ദര്‍ശിക്കാം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News