കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകള്‍ ഉപയോഗശൂന്യമായ സംഭവം; വിവരം പുറത്തെത്തിയത് എങ്ങനെയെന്നതില്‍ അന്വേഷണം

കെട്ടിക്കിടക്കുന്ന മരുന്നുകൾ മറ്റ് ഡിസ്‌പെൻസറികളിലേക്ക് മാറ്റാമെന്ന് ഭരണ സമിതി ഉറപ്പ് നൽകിയതായും കോർപറേഷൻ പ്രതിപക്ഷ നേതാവ്

Update: 2025-01-14 03:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകൾ ഉപയോഗശൂന്യമായതിൽ വീഴ്ച കണ്ടെത്തുന്നതിന് പകരം വിവരം പുറത്തുവന്നതെങ്ങനെയെന്ന് കണ്ടെത്തണമെന്ന നിലപാടുമായി കോഴിക്കോട് കോർപറേഷൻ. ലക്ഷങ്ങളുടെ വിലയുള്ള മരുന്നുകളല്ല, ചെറിയ തുകയുടെ മരുന്നുകളാണ് കെട്ടിക്കിടന്നതെന്ന മറുപടിയാണ് പ്രതിപക്ഷത്തിന്‍റെ സബ്മിഷന് ഉത്തരമായി ഭരണ സമിതി നൽകിയതെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത മീഡിയവണിനോട് പറഞ്ഞു. കെട്ടിക്കിടക്കുന്ന മരുന്നുകൾ മറ്റ് ഡിസ്‌പെൻസറികളിലേക്ക് മാറ്റാമെന്ന് ഭരണ സമിതി ഉറപ്പ് നൽകിയതായും കോർപറേഷൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോഴിക്കോട് കോർപറേഷന്‍ കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകള്‍ ഉപയോഗശൂന്യമായ നിലയില്‍ കണ്ടെത്തിയ വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രവർത്തിച്ച സാംസ്കാരിക നിലയത്തിലാണ് മരുന്ന് ശേഖരം കണ്ടെത്തിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News