കൊച്ചി നഗര വികസനത്തിനായി മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണം: ഹൈക്കോടതി

സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമവും പ്രഖ്യാപിച്ചു

Update: 2023-03-23 06:38 GMT
Editor : afsal137 | By : Web Desk
Advertising

എറണാകുളം: കൊച്ചി നഗര വികസനത്തിനായി മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി വേണമെന്ന് ഹൈക്കോടതി. നാലുമാസത്തിനകം അതോറിറ്റി രൂപീകരിക്കണമെന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബ്രഹ്മപുരം തീപിടിത്തം സംസ്ഥാനത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമവും പ്രഖ്യാപിച്ചു. ഉടൻ, ഹ്രസ്വ, ദീർഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേൽനോട്ടം വഹിക്കും.

ഖരമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ജില്ലകളിലെ സൗകര്യങ്ങൾ, പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് അതത് കലക്ടർമാർ റിപ്പോർട്ട് നൽകണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴിയായിരിക്കും റിപ്പോർട്ട് ഹൈക്കോടതി പരിശോധിക്കുക. ബ്രഹ്മപുരം തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി തുടങ്ങിയവരുടെ വിധി. നിർദേശങ്ങൾ നടപ്പാക്കുന്നതിന് ഹൈക്കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോൻ എന്നിവരെ നിയമിച്ചു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News