ഏത് സേവനവും എവിടെ നിന്നും ലഭ്യമാകും; പുതിയ സംവിധാനത്തിലേക്ക് മാറാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്

Update: 2025-01-07 04:02 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: സേവനങ്ങൾക്കായി എവിടെ നിന്നും പൊതുജനത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്ന സംവിധാനത്തിലേക്ക് മാറാനൊരുരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്ട്രേഷനുള്‍പ്പെടെ ഈ രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

ജനം പരമാവധി ഓഫീസിലേക്ക് വരുന്നത് കുറക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. എംവിഡി ഓഫീസിലേക്ക് ഫോണ്‍ വിളിക്കാന്‍ വരെ സമയക്രമം നിശ്ചയിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മേല്‍വിലാസമുള്ളവര്‍ക്ക് സംസ്ഥാനത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവിനെ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹന രജിസ്ട്രേഷനും ഒപ്പം മറ്റ് പല സേവനങ്ങളും കൂടി എവിടെ നിന്നും അപേക്ഷ സമര്‍പ്പിക്കാവുന്ന സംവിധാനത്തിലേക്ക് മാറ്റാനൊരുങ്ങുന്നത്.

യൂണിഫൈഡ് കൌണ്ടര്‍ സിസ്റ്റം എന്നറിയപ്പെടുന്ന സംവിധാനം വരുന്നതോടെ ഏകദേശം 45 സേവനങ്ങള്‍ ലഭിക്കാനായി അപേക്ഷകന് ഒരു ഘട്ടത്തിലും നേരിട്ട് ഹാജരാകേണ്ടി വരില്ല. സംസ്ഥാനത്തെ ഏത് എംവിഡി ഓഫീസില്‍ വേണമെങ്കിലും അപേക്ഷ പരിഗണിക്കാമെന്നതിനാല്‍ എവിടെയാണ് ഇത് നടക്കുന്നതെന്ന് അപേക്ഷന് അറിയാനാവില്ല. ഇതുവഴി ഉദ്യോഗസ്ഥ തലത്തിലെ അഴിമതി തടയാനാവുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News