മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുമെന്ന് സൂചന

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം മാധ്യമങ്ങളെ കാണുന്നത് ആദ്യം

Update: 2024-08-30 18:13 GMT
Advertising

തിരുവനന്തപുരം: നടൻ മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും. ഉച്ചക്ക് തിരുവനന്തപുരത്ത​ുവെച്ച് കാണുമെന്നാണ് വിവരം.

തിരുവനന്തപുരത്ത് നാളെ അദ്ദേഹം മൂന്ന് പരിപാടികളിൽ പ​ങ്കെടുക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നത്.

റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുണ്ടായ വിവാദങ്ങൾക്കിടെ കഴിഞ്ഞദിവസം മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. കൂടാതെ 17 അംഗ ഭരണസമിതി പിരിച്ചു​വിട്ടെന്നും വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.

ഇതിനെതിരെ ‘അമ്മ’യിൽനിന്നടക്കം വലിയ വിമർശനമാണ് ഉയർന്നിരുന്നത്. ആരോപണങ്ങളിൽനിന്ന് മറുപടി പറയാതെ ഒളിച്ചോടുകയാണ് ‘അമ്മ’ ഭാരവാഹികൾ ചെയ്തതെന്നായിരുന്നു പ്രധാന ആക്ഷേപം. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് സൂചന. റിപ്പോർട്ട് പുറത്തുവന്ന സമയത്ത് അദ്ദേഹം ​ചെന്നൈയിലായിരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News