കാലവര്‍ഷം വെള്ളിയാഴ്ചയോടെ കേരളത്തിലെത്തും; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Update: 2024-05-28 01:55 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാലാവസ്ഥാ വകുപ്പ് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട് നൽകി.പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്ലാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ മെയ് 31ഓടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് സൂചന. കേരളമടക്കം രാജ്യത്ത് പൊതുവിൽ കാലവര്‍ഷം സാധാരണയേക്കാൾ കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും. ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന റിപ്പോര്‍ട്ടിലാണ് ഇവ വ്യക്തമാക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News