പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് നേരെ ക്രൂരമര്‍ദ്ദനം
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അക്രമത്തിന് ഇരയായതെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം.
Update: 2021-08-22 07:33 GMT
മലപ്പുറം തിരൂരിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. സഹോദരിയെ ഫോണിൽ ശല്യം ചെയ്തുവെന്ന് ആരോപിച്ചാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. പ്രായപൂർത്തിയാകാത്ത ഏഴ് പേർക്കെതിരെ തിരൂർ പോലീസ് കേസെടുത്തു.
ആഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഫോണിൽ വിളിച്ചും ചാറ്റ് ചെയ്തും ശല്യം ചെയ്തുവെന്ന് ആരോപിച്ചാണ് 23 കാരനായ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞ് നിർത്തി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അക്രമത്തിന് ഇരയായതെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികള്‍ പ്രചരിപ്പിച്ചതോടെയാണ് ക്രൂ അക്രമസംഭവം പുറംലോകം അറിയുന്നത്.