കോവിഡ് വ്യാപനം : കോട്ടയം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

വാക്സിൻ വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും

Update: 2021-04-23 01:43 GMT
Advertising

കോട്ടയം ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ല ഭരണകൂടം. മൂന്ന് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. രാത്രകാല യാത്രകൾക്കും ഈ മേഖലകളിൽ നിയന്ത്രണമുണ്ടാകും.അവശ്യവസ്തുക്കളുടെ വില്പനയുള്ള കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളു.

ഇന്നലെ ലഭിച്ച 9945 പരിശോധന ഫലങ്ങളിൽ 2458 എണ്ണം പോസിറ്റീവ് ആയിരുന്നു. ഇതിൽ 14 ആരോഗ്യ പ്രവർത്തകരും ഉണ്ട്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിലാണ്. കടുത്ത നിയന്ത്രങ്ങള് ഏർപ്പെടുത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചത്.

അതിരമ്പുഴ ആർപ്പുക്കര പാമ്പാടി പഞ്ചായത്തുകളിലാണ് കൂടുതൽ വ്യാപനം ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവിടെ അധിക നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 15 പഞ്ചായത്തുകളിലായി 32 വാർഡുകളിലും നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുമ്പോഴും നെഗറ്റീവ് ആകുന്നത് കുറച്ച് പേർ മാത്രമാണ്. ഇന്നലെ മാത്രമാണ് 540 പേർക്ക് രോഗമുക്തി ഉണ്ടായത്. നിലവിൽ 12816 പേർ ജില്ലയിൽ ചികിത്സയിൽ ഉണ്ട്. ഇതുവരെ 110111 പേർ ജില്ലയിൽ രോഗം ബാധിതരായി.അതേസമയം, വാക്സിൻ വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. ആവശ്യത്തിന് വാക്സിൻ ഇല്ലാത്തത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News