ചോദ്യപേപ്പർ ചോർച്ച: അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്

ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റി

Update: 2024-12-24 08:30 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ഷുഹൈബിനോട് ക്രൈം ബ്രാഞ്ച് സംഘത്തിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 31-ലേക്ക് മാറ്റി.

ഷുഹൈബിനൊപ്പം ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. മറ്റന്നാൾ ഹാജരാകാമെന്നാണ് അധ്യാപകർ അന്വേഷണ സംഘത്തെ നിലവിൽ അറിയിച്ചിരിക്കുന്നത്. ഷുഹൈബ് ഹാജരാകാത്ത സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും.രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News