എംടിക്ക് അന്ത്യനിദ്രയൊരുക്കുക 'സ്മൃതിപഥ'ത്തിൽ; 'സിതാര'യിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹം

വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളിൽ പൊതുദർശനമോ ഉണ്ടാകരുതെന്ന് എംടി നിർദേശം നൽകിയിരുന്നു

Update: 2024-12-26 10:30 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കോഴിക്കോട്: എംടിയുടെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലേക്ക് നിലക്കാത്ത ജനപ്രവാഹം. സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പടെ നിരവധി പേർ എംടിയെ അവസാനമായി കാണാൻ 'സിതാര'യിൽ എത്തി. വൈകീട്ട് അഞ്ച് മണിക്ക് മാവൂർ റോഡിലെ 'സ്മൃതിപഥം' ശ്മാശാനത്തിലാണ് സംസ്കാര ചടങ്ങുകൾ.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ തുടങ്ങിയവർ എംടിക്ക് അന്ത്യോപചാരം അർപ്പിക്കാനായി എത്തി. പുലർച്ചെ 5.30 ന് തന്നെ നടൻ മോഹൻലാൻ എംടിയെ അവസാന നോക്ക് കാണാനായി എത്തിയിരുന്നു. സംവിധായകൻ ഹരിഹരൻ, എഴുത്തുകാരായ പി.കെ. പാറക്കടവ്, കൽപറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, കെആർ മീര, സാറ ജോസഫ്, ടി പത്മനാഭൻ, യു.കെ. കുമാരൻ, എം.എം. ബഷീർ, കെ.പി. സുധീര, പി.ആർ. നാഥൻ, കെ.സി. നാരായണൻ, ഗോവ ഗവർണർ ശ്രീധരൻ പിള്ള, എം.പി. അബ്ദുസമദ് സമദാനി എം.പി, നടന്മാരായ വിനീത്, ജോയ് മാത്യു തുടങ്ങിയവരും സിതാരയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

മരണാന്തര ചടങ്ങുകൾ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഇതുപ്രകാരമാണ് ചടങ്ങുകൾ നടക്കുക. വീട്ടിൽ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക. വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളിൽ പൊതുദർശനമോ ഉണ്ടാകരുതെന്ന് എംടി നിർദേശം നൽകിയിരുന്നു. അതിനാൽ ആംബുലസിലാണ് മൃതദേഹം ശ്‌മശാനത്തിൽ എത്തിക്കുക. അതിന് ശേഷം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഉണ്ടാകും. അതിന് ശേഷം അഞ്ച് മണിയോടെയാവും സംസ്കാരം നടക്കുക.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News