മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരങ്ങൾ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറാനാണ് തീരുമാനം
Update: 2022-04-07 01:24 GMT
ഡല്‍ഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകി കൊണ്ടുള്ള ഇടക്കാല ഉത്തരവ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിക്കും. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറാനാണ് തീരുമാനം. ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരണം പൂർണമാകാൻ ഒരു വർഷമെടുക്കുമെന്നും ഇപ്പോഴുള്ള മേൽനോട്ട സമിതി തുടരാമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടറിയിച്ചിരുന്നു.
ഇതിനെ തുടർന്നാണ് എ.എം ഘാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ തീരുമാനം. നിലവിലെ മേൽനോട്ട സമിതിയിൽ കേരള- തമിഴ്നാട് സംസ്ഥാനങ്ങളിലെ ഓരോ വിദഗ്ധരെ കൂടി ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.