മുണ്ടക്കൈ ദുരന്തം: ക്യാമ്പിൽ കഴിയുന്ന 14 കുടുംബങ്ങൾക്ക് താൽക്കാലിക വീടൊരുക്കി കെ.എം ഷാജി

കൊടുവള്ളി സ്വദേശി തെറ്റുമ്മൽ അഹമ്മദ് ആണ് ഷാജിയുടെ അഭ്യർഥന പ്രകാരം തന്റെ ഉടമസ്ഥതയിലുള്ള 14 ക്വാട്ടേഴ്‌സുകൾ താമസത്തിന് വിട്ടുനൽകിയത്.

Update: 2024-08-08 14:40 GMT
Advertising

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്ന 14 കുടുംബങ്ങൾക്ക് കെ.എം ഷാജിയുടെ ഇടപെടലിൽ പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ താമസ സൗകര്യം ഒരുങ്ങി. ദുരിത ബാധിതരെ സന്ദർശിച്ചപ്പോഴായിരുന്നു ക്യാമ്പിൽ തന്നെ തുടരുന്നതിന്റെ ബുദ്ധിമുട്ടുകൾ കുടുംബങ്ങൾ കെ.എം ഷജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ധരിപ്പിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി സ്വദേശി തെറ്റുമ്മൽ അഹമ്മദ് തന്റെ ഉടമസ്ഥതയിലുള്ള മുട്ടിൽ യതീംഖാന റോഡിലെ 14 ക്വാർട്ടേഴ്‌സുകൾ സൗജന്യമായി താമസത്തിനു വിട്ടു നൽകാൻ തയ്യാറാണെന്ന് ഷാജിയെ അറിയിച്ചത്. ഇവിടേക്ക് താമസം മാറുന്ന കുടുംബങ്ങൾക്ക് ആവശ്യമായ വീട്ടുപകരണങ്ങളും ഷാജിയുടെ നേതൃത്വത്തിലുള്ള കാരുണ്യ സംഘം നൽകും. യഹ്‌യ ഖാൻ, ടി. ഹംസ, തുടങ്ങിയവരും ഷാജിക്കൊപ്പമുണ്ടായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News