ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയെന്ന സുധാകരന്റെ പരാമർശത്തിൽ അത്ഭുതമില്ല:എം.വി ഗോവിന്ദൻ
'സുധാകരന് നേരത്തെ തന്നെ ആർഎസ്എസ് ബന്ധമുണ്ട്'
Update: 2022-11-09 09:31 GMT
തിരുവനന്തപുരം: ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന കെ സുധാകരന്റെ പരാമർശത്തിൽ അത്ഭുതമില്ലെന്ന് എം വി ഗോവിന്ദൻ. സുധാകരന്റെ പ്രസ്താവന പൊതുസമൂഹം വിലയിരുത്തട്ടെ. സുധാകരന് നേരത്തെ തന്നെ ആർഎസ്എസ് ബന്ധമുണ്ട്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു
കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം 'കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർ.എസ്.എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നൽകിയിട്ടുണ്ട്. മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരൻ പറഞ്ഞു.