സ്വപ്നക്കും വിജേഷ് പിള്ളക്കും എതിരെ വക്കീൽ നോട്ടീസ് അയച്ച് എം.വി ഗോവിന്ദൻ

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെയാണ് നോട്ടീസ്

Update: 2023-03-15 07:49 GMT
Advertising

തിരുവനന്തപുരം: സ്വപ്നക്കും വിജേഷ് പിള്ളക്കും എതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെയാണ് നോട്ടീസ്. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുമാണ് നോട്ടീസ്. തളിപ്പറമ്പിലെ അഭിഭാഷകൻ മുഖേനയാണ് നോട്ടീസ് അയച്ചത്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജേഷ് പിള്ള ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുക .കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.മുഖ്യമന്ത്രിക്ക് വേണ്ടി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ വിജേഷ് പിള്ള ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി സ്വപ്നക്കെതിരായ മറ്റൊരു ആയുധമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഡി.ജി.പിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. വിജേഷിന്റെ ജില്ലയെന്ന നിലയിലാണ് കണ്ണൂര്‍ യൂണിറ്റ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഷാജ് കിരണ്‍ വഴി ഒത്തുതീര്‍പ്പിന് ശ്രമമെന്ന ആരോപണം ഉയര്‍ന്നപ്പോഴും ക്രൈംബ്രാഞ്ചിനെയാണ് അന്വേഷണം ഏൽപ്പിച്ചത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News