'അടിവസ്ത്രം അഴിപ്പിച്ചത് ഏജൻസി ജീവനക്കാരുടെ നിർദേശപ്രകാരം'; നീറ്റ് പരീക്ഷാവിവാദത്തിൽ അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ

കുട്ടികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാർ മീഡിയവണിനോട് പറഞ്ഞു

Update: 2022-07-20 02:19 GMT
Advertising

കൊല്ലം: നീറ്റ് പരീക്ഷാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ. വിദ്യാർഥികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാർ നിർദേശിച്ചെന്നും കുട്ടികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാർ മീഡിയവണിനോട് പറഞ്ഞു. റിമാൻഡിലായ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തൽ. 

"പരിശോധിക്കാന്‍ വന്നവര്‍ ദേഹത്ത് മെറ്റലുണ്ടെന്ന് പറഞ്ഞ് കുട്ടികളെ മാറ്റി നിര്‍ത്തി. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോഴാണ് വസ്ത്രം മാറാന്‍ സ്ഥലം വേണമെന്ന് കുട്ടികള്‍ പറഞ്ഞത്. അതുകാെണ്ടാണ് ഞങ്ങള്‍ വിശ്രമിക്കുന്ന മുറി അവര്‍ക്ക് തുറന്നുകൊടുത്തത്" എന്നാണ് ശുചീകരണ തൊഴിലാളികളുടെ പ്രതികരണം.  

അതേസമയം, കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. പരീക്ഷ സെന്റർ സൂപ്രണ്ട് ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. തുടരന്വേഷണത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പൊലീസ് നിയമോപദേശം തേടും. അറസ്റ്റിലായ അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ കടയ്ക്കൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. സംഭവത്തിൽ ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധമുണ്ടാകും.  

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News