ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാർ

അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചിരുന്നു

Update: 2023-12-24 07:49 GMT
Advertising

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാർ. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് ഇരുവരും മന്ത്രിസഭയിലേക്കെത്തുന്നത്. എൽ.ഡി.എഫ് കൺവീനറായ ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും ഇന്ന് രാവിലെ  രാജിവെച്ചിരുന്നു. തുടർന്ന് രാവിലെ ചേർന്ന മുന്നണി യോഗമാണ് പുനഃസംഘടനയിൽ തീരുമാനമെടുത്തത്. ഈ മാസം 29നു സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. വകുപ്പുകൾ മുഖ്യന്ത്രിയായിരിക്കും തീരുമാനിക്കുകയെന്ന് ജയരാജൻ പറഞ്ഞു.മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേർക്ക് രണ്ടര വർഷവും മറ്റ് രണ്ടുപേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തുന്നത്. മുന്‍ധാരണ പ്രകാരമാണെങ്കില്‍ നവംബർ അവസാനം പുനഃസംഘടന നടക്കേണ്ടതായിരിന്നു. എന്നാല്‍, നവകേരള സദസ്സ് നടക്കുന്നതുകൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.

നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടന നടന്നത്.  ഗണേഷ്കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിജ്ഞ ഈ മാസം 29ന് ​വൈകുന്നേരം  രാജ്ഭവനില്‍ ഒരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും നടക്കുക.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News