ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്ത്; പത്തനംതിട്ട പീഡനക്കേസിൽ പ്ലസ് ടു വിദ്യാർഥിയടക്കം ഒൻപത് പേർ കൂടി അറസ്റ്റിൽ
നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.
Update: 2025-01-11 13:58 GMT


പത്തനംതിട്ട: പത്തനംതിട്ടയിലെ പീഡനത്തിൽ പ്ലസ് ടു വിദ്യാർത്ഥിയക്കം ഒൻപത് പേർ കൂടി അറസ്റ്റിൽ. പീഡനക്കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.നാളെ കൂടുതൽ അറസ്റ്റ് ഉണ്ടാകും. 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി.
പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് സുബിൻ എന്ന ആൺസുഹൃത്താണെന്നാണ് മൊഴി. ഇയാൾ ഇന്നലെ പിടിയിലായിരുന്നു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇലവുംതിട്ടയിൽ പെൺകുട്ടി പീഡനത്തിനിരയായ വാഹനം പോലീസ് പിടിച്ചെടുത്തു. കാറിൽ വെച്ച് പീഡനം നടന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.