'മാധ്യമങ്ങളെ ഇറച്ചിക്കടയുടെ മുന്നിലെ പട്ടികളോട് ഉപമിച്ചത് ബോധപൂർവ്വം': എൻ.എൻ കൃഷ്ണദാസ്

പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞകാര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ട ആവശ്യമില്ലെന്നും കൃഷ്ണദാസ്

Update: 2024-10-26 05:17 GMT
Editor : ദിവ്യ വി | By : Web Desk
Advertising

പാലക്കാട്: മാധ്യമങ്ങളെ ഇറച്ചിക്കടയുടെ മുന്നിലെ പട്ടികളോട് ഉപമിച്ചത് ബോധപൂർവ്വമാണെന്ന് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ്. എന്നാലത് സിപിഎം നിലപാട് അല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും കൃഷ്ണദാസ് മീഡിയവണ്ണിനോട് പറഞ്ഞു. പാലക്കാട്ടെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ ഇടതുപക്ഷത്ത് നിന്നും അടർത്തിമാറ്റാൻ ബോധപൂർവ്വമായ ക്വട്ടേഷൻ ചിലർ എടുത്തിരുന്നതായും കൃഷ്ണദാസ് പറഞ്ഞു.

പ്രതികരണം പെട്ടെന്നുള്ള വികാരത്തിന്റെ ഭാ​ഗമായിരുന്നില്ല. ബോധപൂർവ്വമാണ് പറഞ്ഞത്. പറഞ്ഞകാര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെയുഡബ്ല്യുജെക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ട്. തൻ്റെ പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യം നാലായി മടക്കി ചാലിൽ ഇടണമെന്നും അദ്ദേഹം പറഞ്ഞു. 

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് എൻ.എൻ. കൃഷ്ണദാസ് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചത്. പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിനൊപ്പം വേദിയിലെത്തിയ കൃഷ്ണദാസ് 'ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെയാണ്' മാധ്യമപ്രവർത്തകരെന്ന് ആക്ഷേപിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ അബ്ദുൽ ഷുക്കൂറിന്‍റെ പ്രതികരണം തേടിയപ്പോഴായിരുന്നു സംഭവം.

മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​രെ അ​ധി​ക്ഷേ​പി​ച്ച സംഭവത്തില്‍ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂനി​യ​ന്‍ രം​ഗത്ത് വന്നിരുന്നു. സാ​ക്ഷ​ര കേ​ര​ള​ത്തി​നു നി​രക്കാ​ത്ത രീ​തി​യി​ല്‍ നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം ക​ല​ര്‍ന്ന​തു​മാ​യ പ്ര​സ്താ​വ​നയാണ് സിപിഎം നേതാവ് നടത്തിയത്. ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് കൃഷ്ണദാസ് മാ​പ്പു​പ​റ​യണ​മെ​ന്ന് കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി റെ​ജി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും വാര്‍ത്താകുറിപ്പിലൂടെ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News