സി.പി.എമ്മിന് ഇത്തവണ പാലക്കാട് ജില്ലയിൽ നിന്നും മന്ത്രിയില്ല ; എം.ബി രാജേഷ് സ്പീക്കറാകും
ചരിത്രത്തിൽ ആദ്യമായാണ് പാലക്കാട് ജില്ലയിൽ നിന്നും നിയമസഭ സ്പീക്കർ ഉണ്ടാകുന്നത്
നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇടതുപക്ഷ മന്ത്രിസഭയിൽ സി.പി.എം ൽ നിന്നും പാലക്കാടിന് മന്ത്രി ഇല്ലാതെ പോകുന്നത്. രണ്ട് മുഖ്യമന്ത്രിമാർ ഉൾപെടെ ഇടത് മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ പാലക്കാട് നിന്നു ഉള്ളവർ കൈകാര്യം ചെയ്തിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായാണ് പാലക്കാട് ജില്ലയിൽ നിന്നും നിയമസഭ സ്പീക്കർ ഉണ്ടാകുന്നത്.
ഈ രൂപത്തിലുഉള്ള മുന്നണി സംവിധാനം നിലവിൽ വന്ന ശേഷം ആദ്യമായിട്ടാണ് ഇടതു മന്ത്രിസഭയിൽ പാലക്കാട് നിന്നു ഉള്ള CPM പ്രതിനിധി ഇല്ലാതാക്കുന്നത്. 1980 ൽ മലമ്പുഴയിൽ നിന്നും മത്സരിച്ച ഇ.കെ നായനാർ കേരള മുഖ്യമന്ത്രിയായി. 87 ൽ ശിവദാസമേനോൻ വൈദ്യൂതി മന്ത്രിയായി. 96 ൽ ശിവദാസ മേനോൻ ധനം , എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. മലമ്പുഴയിൽ നിന്നും നിയമസഭയിലെത്തിയ വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായി. 2006 ലും , 2016ലും എ.കെ ബാലൻ മന്ത്രിസഭയിലെത്തി. എന്നാൽ ഇത്തവണ പാലക്കാട് നിന്നു ഉള്ള CPM നിയമസഭ അംഗങ്ങളിൽ ആരും മന്ത്രിസഭയിലില്ല. എന്നാൽ കേരള ചരിത്രത്തിലാധ്യമായി പാലക്കാട് ജില്ലയിൽ നിന്നും നിയമസഭ സ്പീക്കറെ ലഭിച്ചു. എം.ബി രാജേഷാണ് സ്പീക്കർ. ജെ.ഡി.എസിലെ മന്ത്രി കെ.കൃഷ്ണൻ കുട്ടി ചിറ്റ്യൂരിൽ നിന്നും നിയമസഭയിലെത്തിയതാണ്.