കെ.മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ല: കെ.സുധാകരൻ
'എന്ത് പ്രശ്നമുണ്ടായാലും പരിഹരിക്കാനുള്ള ശക്തി ഇന്ന് പാർട്ടിക്കുണ്ട്'
Update: 2024-06-06 08:56 GMT
കണ്ണൂർ: കെ.മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഏതു പദവി വഹിക്കാനും മുരളീധരൻ യോഗ്യനാണ്. വേണമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനവും അദ്ദേഹത്തിന് നൽകാമെന്നും സുധാകരൻ പറഞ്ഞു.
എന്ത് പ്രശ്നമുണ്ടായാലും പരിഹരിക്കാനുള്ള ശക്തി ഇന്ന് പാർട്ടിക്കുണ്ട്. ഏത് സ്ഥാനം നൽകിയാലും മുരളീധരൻ അത് ഭംഗിയായി നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ നടപടിയുണ്ടാകും. ഇന്ന് മുരളീധരനുമായി കൂടിക്കാഴ്ച ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അനുനയത്തിന്റെ ഭാഗമായി സുധാകരൻ ഇന്ന് മുരളീധരനെ കാണുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുരളീധരനുമായി ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്.