കുഴിയെണ്ണി മടുത്ത് ജനം; കോടതി പറഞ്ഞിട്ടും കാര്യമില്ലേ?
കുഴി കൊണ്ടുള്ള ബ്ലോക്കിനെക്കുറിച്ചു ചോദിച്ചാല്‍ സമീപത്തെ കച്ചവടക്കാര്‍ വാചാലരാകും
Update: 2022-08-25 02:20 GMT
കൊച്ചി: റോഡുകളിലെ കുഴി അടക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും കൊച്ചി നഗരത്തിലെ റോഡുകളിലെ കുഴികളുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടി കൂടി വരികയാണ്. മഴ കൂടി പെയ്തതോടെ കുഴി മാറി കുളങ്ങളായി.
നഗരത്തിലെ വളരെ തിരക്കുള്ള റോഡുകളിലൊന്നാണ് കലൂര്‍ - കടവന്ത്ര റോഡ്. ഈ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് കുഴിയില്‍ ചാടാതെ പോവുക സാധ്യമല്ല. റോഡിനേക്കാള്‍ അധികം കുഴികളും കുഴികളൊക്കെയും കുളങ്ങളും ആയിരിക്കുന്നു
കുഴിയില്‍ വീണ് ഓട്ടോറിക്ഷകളെല്ലാം നിത്യ രോഗികളായി മാറി. കുഴി കൊണ്ടുള്ള ബ്ലോക്കിനെക്കുറിച്ചു ചോദിച്ചാല്‍ സമീപത്തെ കച്ചവടക്കാര്‍ വാചാലരാകും. ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള റോഡിലെ കുഴികള്‍ അടക്കാന്‍ അധികാരികള്‍ നടപടി എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.