അശ്ലീല അധിക്ഷേപം; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി കൊടുത്ത് ഹണി റോസ്
'താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും' ഹണി റോസ്
അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ബോബി ചെമ്മണ്ണൂരിനെതിരെ നിയമനടപടി സ്വീകരിച്ച് ഹണി റോസ്. ഫേസ്ബുക്കിൽ ബോബി ചെമ്മണ്ണൂരിനെഴുതിയ തുറന്ന കത്തിലൂടെയാണ് പരാതിയുടെ വാർത്ത പുറത്തുവരുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതേ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെ പരാതികൾ പുറമെ ഉണ്ടാവുമെന്നും നടി പോസ്റ്റിൽ കുറിക്കുന്നു. എറണാകുളം സെൻട്രൽ പൊലീസിലാണ് നടി പരാതി നൽകിയത്.
'താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും' ഹണി റോസ് കൂട്ടിച്ചേർത്തു.
താനും തന്റെ കുടുംബവും മാനസിക ബുദ്ധിമുട്ടിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നെന്നും നിയമപ്രകാരം ഏതൊക്കെ രീതിയിൽ മുന്നോട്ടുപോകാമോ ആ രീതിയിലെല്ലാം മുന്നോട്ടുപോകുമെന്നും ഹണി മീഡിയവണിനോട് പറഞ്ഞു.
തന്റെ പോസ്റ്റിന് താഴെ പിന്തുണയുമായുള്ള കമന്റുകൾ കാണുമ്പോൾ സന്തോഷമുണ്ട്. പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ താൻ തുറന്ന് നോക്കാറില്ലായിരുന്നു. അമ്മയും ഫെഫ്കയുമടക്കം എല്ലാ സംഘടനകളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും നടി പറഞ്ഞു.
ചെറിയ കുട്ടികൾ വരെ ബോബി ചെമ്മണ്ണൂരിൽ നിന്നും മോശം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഇത് എല്ലാവരും നേരിടുന്ന പ്രശ്‌നമാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.
ഹണി റോസിന്റെ പ്രതികരണം-
പോസ്റ്റിന്റെ പൂർണരൂപം