പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒല്ലൂർ സിഐക്ക് കുത്തേറ്റു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പടവരാട് സ്വദേശി മാരിമുത്തു ആണ് ആക്രമിച്ചത്
Update: 2024-12-05 14:31 GMT


തൃശൂർ: ഒല്ലൂർ സിഐ ഫർഷാദിന് കാപ്പാ കേസ് പ്രതിയുടെ കുത്തേറ്റു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പടവരാട് സ്വദേശി മാരിമുത്തു ആണ് ആക്രമിച്ചത്. മാരിമുത്തുവിനെയും മറ്റു മൂന്ന് പേരെയും പിടികൂടുന്നതിനിടെയാണ് ആക്രമണമുണ്ടായത്.