ചെറുതോണി ഷട്ടറിലേക്ക് കൂറ്റന്‍ മരം ഒഴുകിയെത്തി; ദ്രുതഗതിയില്‍ ഇടപെട്ട് ഷട്ടർ അടച്ചു
കൃത്യമായ ഇടപെടലിലൂടെ കെഎസ്ഇബിയും വലിയ നഷ്ടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്.
ഇടുക്കി ഡാമില്‍ ചെറുതോണി ഷട്ടറിന് അടുത്തേയ്ക്ക് ശനിയാഴ്ച രാത്രി ഒഴുകിയെത്തിയത് കൂറ്റന്‍ മരം. ദ്രുതഗതിയിൽ ഇടപെട്ട് ഷട്ടർ അടച്ചതിനാലാണ് വലിയ അപകടം ഒഴിവാക്കാനായത് . ശനിയാഴ്ച രാത്രി ഒമ്പതരക്ക് അണക്കെട്ടിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍ വെള്ളത്തിലൂടെ എന്തോ ഒഴുകിവരുന്നത് കണ്ടു. ആന നീന്തുകയാണെന്നാണ് ആദ്യം കരുതിയത്. വീണ്ടും പരിശോധിച്ചപ്പോള്‍ കണ്ടത് തുറന്നുവെച്ച ഷട്ടറിനടുത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന കൂറ്റന്‍ മരം
ആ സമയം 80 സെ.മീ ഉയർത്തിവെച്ചിരുന്ന ഷട്ടറില്‍ മരം കുരുങ്ങിയിരുന്നെങ്കില്‍ ഷട്ടർ നാല് മീറ്ററോളം വീണ്ടും ഉയർത്തേണ്ടിവരുമായിരുന്നു. മാത്രമല്ല, മരം നീക്കണമെങ്കില്‍ 2373 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തേണ്ടിയും വരും. അത് വലിയ പ്രളയത്തിലേക്കാണ് വഴിവെക്കുക.
On Saturday night, a huge tree came near the small boat shutters in the Idukki dam. The accident was averted due to the quick intervention and closing of the shutters