'അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏക സിവിൽകോഡ് നടപ്പാക്കും'; സുരേഷ് ഗോപി

കെ.റെയിൽ വരുമെന്ന് പറയുന്നത് പോലെയാകില്ലെന്നും ഏക സിവിൽകോഡ് നടപ്പാക്കിയ ശേഷം ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Update: 2024-01-29 14:08 GMT
Advertising

കണ്ണൂർ: അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. കെ.റെയിൽ വരുമെന്ന് പറയുന്നത് പോലെയാകില്ലെന്നും ഏക സിവിൽകോഡ് നടപ്പാക്കിയ ശേഷം ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


കെ.സുരേന്ദ്രൻ നയിക്കുന്ന ജാഥ കണ്ണൂരിൽ വെച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


'യൂണിഫോം സിവിൽ കോഡിന് വേണ്ടി നിലകൊള്ളുന്നൊരു സർക്കാരാണ്. അത് അടുത്ത് ഇലക്ഷൻ മാനിഫെസ്റ്റോയിൽ വാഗ്ദാനമായി വരുമെങ്കിൽ അത് നടപ്പിലാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്ക് സ്ഥാനം. നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനോ വിഷമിപ്പിക്കാനോ ആണതെന്ന് ആരും കരുതണ്ട, അതുകൊണ്ട് ഏറ്റവും കൂടുതൽ ഉപകാരം ഉണ്ടാകാൻ പോകുന്നത് ആ വിഭാഗത്തിനാണ് എന്ന് കണ്ണൂരിന്‍റെ മണ്ണിൽ നിന്ന് ഞാൻ ഉറപ്പിച്ച് പറയും'- സുരേഷ് ഗോപി. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News