'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': രാംനാഥ് കോവിന്ദ് കമ്മിറ്റിയെ അഭിപ്രായമറിയിക്കാതെ മുസ്‌ലിം ലീഗ്, കേരളാ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ
ആർഎസ്പി, എൻസിപി, ആർജെഡി, ജെഡി(എസ്) തുടങ്ങിയ പാർട്ടികളും അഭിപ്രായമറിയിച്ചിട്ടില്ല. കോൺഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ എതിർപ്പറിയിച്ചു.
ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'നെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മിറ്റിയെ അഭിപ്രായമറിയിക്കാതെ വിവിധ രാഷ്ട്രീയ പാർട്ടികൾ. കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്നാണ് സൂചന.
മുസ്‌ലിം ലീഗ്, കേരളാ കോൺഗ്രസ് (എം), എൻസിപി, ആർഎസ്പി, ജെഡി(എസ്), ആർജെഡി, ബിആർഎസ്, നാഷണൽ കോൺഫറൻസ്, ജെഎംഎം, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ടിഡിപി, രാഷ്ട്രീയ ലോക്ദൾ, ശിരോമണി അകാലിദൾ തുടങ്ങിയ പാർട്ടികളാണ് അഭിപ്രായമറിയിക്കാതെ വിട്ടുനിന്നത്.
കോൺഗ്രസ്, സിപിഎം, സിപിഐ, എഎപി, ബിഎസ്പി, എഐയുഡിഎഫ്, ടിഎംസി, എഐഎംഐഎം, ഡിഎംകെ, നാഗാ പീപ്പിൾസ് ഫ്രണ്ട്, എസ്പി, എംഡിഎംകെ, വിടുതലൈ ചിരുതൈകൾ കക്ഷി, സിപിഐ (എംഎൽ), എസ്ഡിപിഐ പാർട്ടികളാണ് കമ്മിറ്റിയെ എതിർപ്പറിയിച്ചത്.
ബിജെപി, എൻപിപി, എഐഎഡിഎംകെ, എജെഎസ്‌യു, അപ്‌നാ ദൾ, അസം ഗണപരിഷത്, ബിജെഡി, ജെഡി(യു), ലോക് ജനശക്തി പാർട്ടി, മിസോ നാഷണൽ ഫ്രണ്ട്, എൻഡിപിപി, ശിവസേന, സിക്കിം ക്രാന്തികാരി മോർച്ച, ശിരോമണി അകാലിദൾ, യുപിപിഎൽ, പട്ടാളി മക്കൾ കക്ഷി, റിപ്പബ്ലിക്കൻ പാർട്ടി, തമിഴ് മാനിലാ കോൺഗ്രസ്, രാഷ്ട്രീയ ലോക് ജനതാദൾ, യുണൈറ്റഡ് കിസാൻ വികാസ് പാർട്ടി തുടങ്ങിയ പാർട്ടികൾ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'നെ അനുകൂലിച്ചു.