മദ്യലഹരിയിൽ യുവ ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു
പാറശാല സ്വദേശി ശ്രീറാം (26) ആണ് മരിച്ചത്
Update: 2025-02-24 11:17 GMT


തിരുവനന്തപുരം: മദ്യലഹരിയിൽ യുവ ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. പാറശാല സ്വദേശി ശ്രീറാം (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനു (26)വിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്കുളം പാലത്തിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പ് ബൈക്കിലിടിക്കുകയായിരുന്നു. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന അതുലിന്റെ അമ്മയുടെ പേരിലാണ് വാഹനം. സംഭവത്തിൽ മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുക്കും.