കോൺഗ്രസിലെ പോര് തുടരുന്നതില്‍ ഘടക കക്ഷികള്‍ക്ക് അതൃപ്തി

ബഹിഷ്കരണത്തിന് പിന്നാലെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി പി കെ കുഞ്ഞാലിക്കുട്ടി ആശയവിനിമയം നടത്തി

Update: 2021-11-30 01:10 GMT
Advertising

കോൺഗ്രസിലെ പോര് തുടരുന്നതിലും മുതിർന്ന നേതാക്കൾ യുഡിഎഫ് യോഗം ബഹിഷ്കരിച്ചതിലും ഘടക കക്ഷികള്‍ക്ക് അതൃപ്തി. ബഹിഷ്കരണത്തിന് പിന്നാലെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി പി കെ കുഞ്ഞാലിക്കുട്ടി ആശയവിനിമയം നടത്തി. പക്ഷേ കോൺഗ്രസിൽ പ്രശ്ന പരിഹാര ഫോർമുല ഇനിയും രൂപം കൊണ്ടിട്ടില്ല.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നതെന്നാണ് കെപിസിസി നേതൃത്വം ആവർത്തിച്ചു പറയുന്നത്. പക്ഷേ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഇതിനിടെയാണ് പാർട്ടിയിലെ കലഹം യുഡിഎഫിന് മുന്നിലേക്ക് കൂടി ആസൂത്രിത നീക്കത്തിലൂടെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എത്തിച്ചത്. സർക്കാരിനെതിരെ സമര കാഹളം കുറിക്കാൻ പുറപ്പെട്ട യുഡിഎഫിനെ വെട്ടിലാക്കി കളഞ്ഞു ബഹിഷ്കരണത്തിലൂടെ ഇരുവരും.

യോഗത്തിന് ശേഷം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഫോണിൽ മുതിർന്ന നേതാക്കളോട് ആശയ വിനിമയം നടത്തിയപ്പോഴും അർഹമായ പങ്കാളിത്തമില്ലാത്തിടത്ത് ഇരിക്കുന്നതിലെ ഔചിത്വ കുറവ് ഇരുവരും പങ്കുവെച്ചുവെന്നാണ് സൂചനകൾ. കോൺഗ്രസിലെ പ്രശ്നങ്ങളിലെ അതൃപ്തി ലീഗടക്കമുള്ള ഘടകകക്ഷികൾ കെപിസിസി നേതൃത്വത്തെ ഒരിക്കൽ കൂടി അറിയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഗ്രൂപ്പുകൾ. മറുവശത്ത് ബഹിഷ്കരണത്തിന്‍റെ കാരണങ്ങൾ താഴേത്തട്ടിൽ അണികളിലേക്ക് എത്തിക്കാനും ഗ്രൂപ്പുകൾ ശ്രമം തുടങ്ങി. ഏകപക്ഷീയമായ നടപടികൾ, രാഷ്ട്രീയ കാര്യ സമിതി വിളിക്കുന്നില്ല, അംഗത്വ വിതരണം മുന്നോട്ട് പോകുന്നില്ല തുടങ്ങിയ കാരണങ്ങളാണ് നിരത്തുക. കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതലകൾ വീതിച്ച് നൽകിയതിലും ഗ്രൂപ്പുകൾക്ക് പരിഭവമുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News