'റിയാസാണോ എക്സൈസ് വകുപ്പ് നിയന്ത്രിക്കുന്നത്? ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ' രാജേഷിനെ പരിഹസിച്ച് റോജി

മാണിക്ക് എതിരായ വി.എസിന്‍റെ പഴയ ബൈബിൾ വാക്യം ആവർത്തിച്ച റോജി കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്ന് പറഞ്ഞു.

Update: 2024-06-10 07:26 GMT
Editor : anjala | By : Web Desk
opposition mla roji m john against exice minister mb rajesh on bar bribe allegation

എം.ബി രാജേഷ്,  എം.എൽ.എ റോജി എം.ജോൺ

AddThis Website Tools
Advertising

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ നിയസഭയിൽ എക്സൈസ് മന്ത്രി എം.ബി രാജേഷിനെയും സർക്കാറിനെയും വിമർശിച്ച് എം.എൽ.എ റോജി എം.ജോൺ. ടൂറിസം വകുപ്പ് എന്തിനാണ് എക്സൈസ് ഓഫീസിന്‍റെ കാര്യത്തിൽ ഇടപെടുന്നത്. എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസ് ആണോയെന്ന് റോജി എം.ജോൺ ചോ​ദിച്ചു. കുഞ്ഞ് ജനിച്ചിട്ടുണ്ട് അതിന്‍റെ അച്ഛൻ ആരാണെന്ന് അന്വേഷിച്ചാൽ മതി. ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ എന്ന് രാജേഷിനെ പരിഹസിക്കുകയും ചെയ്തു റോജി. ജനിക്കാത്ത കുഞ്ഞിന്റെ ജാതകമാണ് തെരയുന്നതെന്ന എം.ബി രാജേഷിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയാണ് റോ‍ജി നൽകിയത്.

മാണിക്ക് എതിരായ വി.എസിന്‍റെ പഴയ ബൈബിൾ വാക്യം ആവർത്തിച്ച റോജി കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്ന് പറഞ്ഞു. പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇപ്പോൾ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. എല്ലാ തെളിവുകളും ഇവിടെയുണ്ട്. എന്ത് കൊണ്ട് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കുന്നില്ലെന്ന് റോജി ചോദിച്ചു.

പണം പിരിക്കുന്നത് പ്രതിപക്ഷത്തിന് വേണ്ടിയല്ല, ആർക്കുവേണ്ടിയാണെന്ന് മനസ്സിലാവാത്തത് എക്സൈസ് വകുപ്പ് മന്ത്രിക്ക് മാത്രമാണ്. ടൂറിസം വകുപ്പ് എന്തിനാണ് എക്സൈസ് ഓഫീസിന്‍റെ കാര്യത്തിൽ ഇടപെടുന്നത്. എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസാണോ? ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News