യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാർ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും
ചടങ്ങുകള്‍, ഇന്ത്യന്‍ സമയം രാത്രി 8.30ന്


കോട്ടയം:യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാർ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും .ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിക്കും.ബെയ്റുത്തിലെ പാത്രിയർക്ക അരമനയോട് ചേർന്നുള്ള സെൻറ് മേരിസ് കത്തീഡ്രൽ പള്ളിയിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് വാഴിക്കൽ ശുശ്രൂഷ വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയുടെ അമരത്തേക്ക് വാഴിക്കപ്പെടുന്നത്.നാളെ നടക്കുന്ന ആകമാന സുന്നഹദോസിൽ പാത്രിയർക്കീസ് ബാവയും നവാഭിഷിക്തനാകുന്ന ബസേലിയോസ് ജോസഫ് ബാവയും പങ്കെടുക്കും.
ഈ മാസം 30ന് കേരളത്തിൽ തിരിച്ചെത്തുന്ന പുതിയ കാതോലിക്കാ ബാവയ്ക്ക് യാക്കോബായ സഭയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും.ശേഷം സഭാസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്ക സെൻട്രലിൽ വെച്ചാണ് സ്ഥാനാരോഹണം.