നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തെറിപ്പിച്ചു; പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്‌

കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്

Update: 2022-03-13 12:59 GMT
Editor : afsal137 | By : Web Desk
Advertising

കൊച്ചി ഇൻഫോപാർക്കിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. പുത്തൻകുരിശ് സ്വദേശി ശ്രീലേഷ് ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ കാർ മതലിലിടിക്കുകയായിരുന്നു. അതേസമയം സമീപത്ത് കൂടെ വാഹനം ഓടിച്ചു വരികയായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

പരിക്കേറ്റ ശ്രീലേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. കാറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്. അപകടത്തിൽ നിന്നും രണ്ട് പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. സെൽവരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിനിടെ ഇഷ്ടിക തെറിച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേറ്റത്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News