പി.വിജയൻ ഐപിഎസിനെ ഇന്റലിജൻസ് എഡിജിപിയായി നിയമിച്ചു

ഏലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ എം.ആർ അജിത് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി.വിജയനെ സസ്​പെൻഡ് ചെയ്തിരുന്നു

Update: 2024-10-08 07:33 GMT
Advertising

തിരുവനന്തപുരം: പി.വിജയൻ ഐപിഎസിനെ ഇന്റലിജൻസ് എഡിജിപിയായി നിയമിച്ചു. മനോജ് എബ്രഹാമിന് പകരമായാണ് നിയമിച്ചത്. നിലവിൽ കേരള പൊലീസ് അക്കാദമി ഡയറക്ടർ ആയിരുന്നു വിജയൻ. 

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പി.വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ടി​െൻ അടിസ്ഥാനത്തിൽ  സസ്​പെൻഡ് ചെയ്തിരുന്നു. സസ്​പെൻഷൻ പിൻവലിച്ചതിന് പിന്നാലെയാണ് പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്. സ്ഥാനമാറ്റം വന്നതോടെ ഐജി എഅക്ബറിന് അക്കാദമി ഡയറക്ടറുടെ അധികച്ചുമതല നൽകി. 

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ പി. വിജയന്‍ ബന്ധപ്പെട്ടിരുന്നു. ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്ന് എഡിജിപി എംആര്‍ അജിത്ത് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്​പെൻഷൻ. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News