പിണറായി വിജയൻ ഒരു പ്രത്യേക ജനുസ്സാണ്; വി. ജോയ് എംഎൽഎ

ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ ഒരു ഭാ​ഗം വായിച്ചുകൊണ്ടായിരുന്നു ജോയിയുടെ പരാമർശം

Update: 2024-10-08 09:22 GMT
Advertising

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രത്യേക ജനുസ്സാണെന്ന് വി. ജോയ് എംഎൽഎ. എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിലെ അടിയന്തര പ്രമേയ ചർച്ചക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ ഒരു ഭാ​ഗം വായിച്ചുകൊണ്ടായിരുന്നു ജോയിയുടെ പരാമർശം. ഉമ്മൻചാണ്ടി പിണറായി വിജയനെ കുറിച്ചെഴുതിയ ആത്മകഥിയിലെ ഭാ​ഗം വായിച്ചാണ് ജോയിയുടെ പരാമർശം. പിണറായി വിജയൻ പ്രതിപക്ഷം കാണുന്നയാളല്ലെന്നും അത് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ജോയി കൂട്ടി‌ച്ചേർത്തു.

പ്രമേയ അവതാരകൻ മാധ്യമങ്ങൾ പടച്ചുവിടുന്ന കാര്യങ്ങളാണ് സഭയിൽ പറഞ്ഞതെന്നും അത് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചെന്നും ജോയി പറഞ്ഞു. എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചക്ക് എഡിജിപിയെ കൊണ്ടുപോയതാരാണെന്നതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തൊക്കെ പീഡനങ്ങളാണ് ഉണ്ടായത്. എല്ലാം സമചിത്തതയോടെ നേരിട്ടു പോകാൻ മുഖ്യമന്ത്രിക്കായി. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തിയ നേതാക്കൾ നിങ്ങൾക്കിടയിൽ ഇല്ലേ എന്നും പ്രതിപക്ഷത്തോട് ജോയ് ചോദിച്ചു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News