പെട്രോൾ പമ്പിൽനിന്ന് 31,000 രൂപ കവര്‍ന്ന് ഓട്ടോയിൽ രക്ഷപ്പെടാന്‍ ശ്രമം; പ്രതി പിടിയിൽ
പെട്രോൾ പമ്പിലെത്തിയ യുവാവ് മേശയിൽ സൂക്ഷിച്ച പണം എടുത്ത് ഓടുകയായിരുന്നു
Update: 2022-09-15 16:04 GMT
പാലക്കാട്: പെട്രോൾ പമ്പിൽനിന്ന് പണമെടുത്ത് ഓടിയ യുവാവ് പിടിയിൽ. കൊന്നഞ്ചേരി ചുങ്കത്തൊടി രാജീവ്(33) ആണ് അറസ്റ്റിലായത്.
പാലക്കാട് വടക്കഞ്ചേരി നഗരത്തിലെ പെട്രോൾ പമ്പിൽനിന്നാണ് ഇയാൾ പണം കവർന്നത്. പെട്രോൾ പമ്പിലെത്തിയ യുവാവ് മേശയിൽ സൂക്ഷിച്ച 31,000 രൂപ എടുത്ത് ഓടുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പെട്രോൾ പമ്പിലെ ജീവനക്കാരും പൊലീസും പിന്തുടർന്നു പിടികൂടുകയായിരുന്നു.
പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.