പന്തീരാങ്കാവ് യു.എ.പി.എ കേസ്; ജാമ്യഹരജിയിൽ സുപ്രീംകോടതി വിധി നാളെ

ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക

Update: 2021-10-27 14:51 GMT
Advertising

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം റദ്ദാക്കുന്നതും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിധി സുപ്രീംകോടതി നാളെ പുറപ്പെടുവിക്കും. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യത്തിലും താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വിധി പറയും.

കുറ്റാരോപിതനായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ ഹരജി നൽകിയിരുന്നു. കേസിൽ ജയിലിൽ കഴിയുന്ന താഹ ഫസൽ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താഹ ഫസൽ നൽകിയ ഹരജിയോടൊപ്പം അലനെതിരായ ഹരജിയും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News