പിണറായിയുടെ പൊലീസിന് കീഴടങ്ങാൻ പി.സി ജോർജിന് സൗകര്യമില്ല: ഷോൺ ജോർജ്

സർക്കാറിന്റെ മുന്നിലുള്ളത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ്. പി.സി ജോർജിനെ അറസ്റ്റ് ചെയ്താൽ കുറേ ആളുകളെ പ്രീണിപ്പിക്കാൻ കഴിയുമെന്നും ഷോൺ മീഡിയവണിനോട്

Update: 2022-05-22 05:30 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: പി.സി ജോർജ് ഒളിവിലല്ലെന്നും ഒരു കാരണവശാലും പിണറായിയുടെ പൊലീസിന് കീഴടങ്ങില്ലെന്നും മകൻ ഷോൺ ജോർജ്. 'പി.സി ജോർജ്  പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. നമ്മൾക്കെതിരെ പൊലീസാണ് വരുന്നതെങ്കിൽ കുഴപ്പമില്ല. പിണറായി വിജയന് തൃക്കാക്കരയിൽ നേട്ടമുണ്ടാക്കാൻ നിന്നുകൊടുക്കേണ്ട ആവശ്യം പി.സി ജോർജിനില്ലെന്നും ഷോൺ മീഡിയവണിനോട് പറഞ്ഞു. '

സർക്കാറിന്റെ മുന്നിലുള്ളത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ്.ഇപ്പോൾ ഏതെങ്കിലും തരത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്താൽ കുറേ ആളുകളെ പ്രീണിപ്പിക്കാൻ കഴിയും.  ആ പ്രീണന രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവും കുറേ കാലമായി നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

'34 മിനിറ്റുള്ള പ്രസംഗത്തിലെ അവിടെയും ഇവിടെയും അടർത്തിമാറ്റിയാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. തലയും വാലുമില്ലാതെ പൊലീസ് ഹാജരാക്കിയതേ കോടതിക്ക് പരിഗണിക്കാൻ സാധിക്കൂ. അതുകൊണ്ടാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയിൽ ഈ പ്രസംഗത്തെ കുറിച്ച് കൃത്യമായി ബോധ്യപ്പെടുത്താൻ കഴിയും എന്ന് വിശ്വാസമുണ്ടെന്നും ഷോൺ പറഞ്ഞു.

'പി.സി ജോർജിനെ അറസ്റ്റ് ചെയ്യില്ല എന്ന് കമ്മീഷണർ പറഞ്ഞിട്ട് രണ്ട് മണിക്കൂറിന് ആ തീരുമാനം മാറ്റണമെങ്കിൽ കമ്മീഷണറുടെ തീരുമാനമല്ല. അത് രാഷ്ട്രീയ തീരുമാനമാണ്. നടിയെ പീഡിപ്പിച്ച കേസിൽ രണ്ടുദിവസം കഴിഞ്ഞിട്ട് നടൻ കേരളത്തിലെ എയർപോട്ടിൽ നിന്ന് സുഖമായി വിമാനം കയറിപ്പോയല്ലോ. അയാളെ പിടിക്കാൻ ഈ ഉത്സാഹമൊന്നും കാണിക്കുന്നില്ലല്ലോ. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News