'കട്ടിലും കിടക്കയും ഫ്രിഡ്ജുമടക്കം പോയി, ഒറ്റമഴയിൽ അഞ്ച് ലക്ഷത്തിന്റെ നഷ്ടം'; കൊച്ചിയിൽ ദുരിതംപേറി ജനങ്ങള്‍

ഇന്നലെ പെയ്ത കനത്ത മഴയില്‍ 400ലധികം വീടുകളിലാണ് വെള്ളം കയറിയത്

Update: 2024-05-29 07:46 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: മഴ ഒഴിഞ്ഞിട്ടും ദുരിതമൊഴിയാതെ കൊച്ചിയിലെ ജീവിതം. വെള്ളം ഇറങ്ങിയതോടെ വീടുകളിൽ ചെളിയും മാലിന്യങ്ങളും നീക്കിത്തുടങ്ങി. കളമശ്ശേരി മുലേപ്പാടത്ത് മാത്രം 400 ഓളം വീടുകളിലായിരുന്നു വെള്ളം കയറിയത്. വെള്ളക്കെട്ടിന് ശാശ്വതപരിഹാരം വേണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.

ഇന്നലെ പെയ്ത കനത്ത മഴയിലാണ് കളമശ്ശേരി മൂലപാടം നിവാസികൾ ഒട്ടാകെ വെള്ളത്തിലായത്. 400ലധികം വീടുകളിലാണ് വെള്ളം കയറിയത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പല വീടുകളിലെയും ഫ്രിഡ്ജ്, ടിവി, ഇൻവർട്ടർ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വെള്ളം കയറിയ വീടുകളിൽ സ്വന്തം നിലക്ക് ശുചീകരണ പ്രവർത്തനങ്ങൾ പ്രദേശവാസികൾ ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴയിൽ മാലിന്യങ്ങളടക്കം ഒഴുകിവന്നിട്ടും നഗരസഭാ അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.സ്വന്തം മണ്ഡലത്തിൽ മന്ത്രി പി.രാജീവ് അടക്കം പലതവണ ഉറപ്പു നൽകിയിട്ടും മൂലേപാടത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളടക്കം ബഹിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News