വ്യവസായ മന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് അനുമതിയില്ല
മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ല അമേരിക്കയിലേതെന്നാണ് സർക്കാരിന് കേന്ദ്രത്തിന്റെ മറുപടി.
Update: 2025-03-25 15:47 GMT


തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ല അമേരിക്കയിലേതെന്നാണ് സംസ്ഥാന സർക്കാരിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.
അമേരിക്കൻ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ നടക്കുന്ന പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ആനുവൽ കോൺഫറൻസിൽ പങ്കെടുക്കാനാണ് മന്ത്രി അനുമതി തേടിയിരുന്നത്. 28 മുതൽ ഏപ്രിൽ ഒന്ന് വരെ ആയിരുന്നു സന്ദർശനത്തിന് അനുമതി തേടിയത്.
നിലവിൽ യാക്കോബായ സഭാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ലബനിലുള്ള മന്ത്രി അവിടെനിന്ന് അമേരിക്കയിലേക്ക് പോവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അനുമതിയില്ലാത്തതിനാൽ തിരിച്ച് കേരളത്തിലേക്ക് മടങ്ങും.