'ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണം'; ആവശ്യമുന്നയിച്ച് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ
കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് മേയർ
Update: 2022-08-31 02:14 GMT
കോഴിക്കോട്: ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണമെന്നാവശ്യമുന്നയിച്ച് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ. ശ്രദ്ധ ക്ഷണിക്കലിലൂടെ കൗൺസിലർ എൻ.സി. മോയിൻ കുട്ടിയാണ് ഈ ആവശ്യമുന്നയിച്ചത്. നഗരത്തിൽ തെരുവുനായ ശല്യം പരിഹരിക്കാൻ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു.എൻ.സി. മോയിൻ കുട്ടിക്ക്
പിന്തുണയുമായി ഭരണ -പ്രതിപക്ഷ കൗൺസിലർമാരും രംഗത്ത് വന്നു. ഇതോടെ ഇക്കാര്യം പരിശോധിക്കാൻ പ്രത്യേക സമിതിയുണ്ടാക്കാൻ കൗൺസിൽതീരുമാനിച്ചു. സമിതി ചർച്ച ചെയ്തതിന് ശേഷം നിയമപരമായി നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു തെരുവുനായ ശല്യം പരിഹരിക്കാൻ ഏകകണ്ഠമായി പ്രവർത്തിക്കാനും കൗൺസിൽ തീരുമാനിച്ചു.