വിഴിഞ്ഞത്ത് ക്രെയിനുകൾ ഇറക്കാൻ അനുമതി; ചൈനീസ് ക്രൂവിലെ രണ്ട് ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാം

ഫോറിനേഴ്‌സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫീസാണ് അനുമതി നൽകിയത്

Update: 2023-10-19 12:04 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രെയിനുകൾ ഇറക്കാൻ അനുമതി. ചൈനീസ് ക്രൂവിലെ രണ്ട് ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഫോറിനേഴ്‌സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫീസാണ് അനുമതി നൽകിയത്. കഴിഞ്ഞ 12-ാം തിയതിയാണ് ചൈനീസ് കപ്പൽ ഷെൻഹുവ 15 മുന്ന് ക്രെയിനുകളുമായി വിഴിഞ്ഞത്ത് എത്തിയത്. 15 -ാം തിയതി സർക്കാർ കപ്പലിന് ഔദ്യോഗിക സ്വീകരണവും നൽകിയിരുന്നു.

ഇത് കഴിഞ്ഞ് ഇത്രദിവസം പിന്നിട്ടിട്ടും ക്രെയിനുകൾ ഇറക്കാൻ സാധിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ കാലാവസ്ഥാ പ്രശ്‌നമാണ് ക്രെയിനുകൾ ഇറക്കാൻ താമസിക്കുന്നതെന്നായിരുന്നു വിശദീകരണം. പിന്നീടാണ് ചൈനീസ് ക്രൂവിനുള്ള അനുമതിയില്ലായെന്ന് മനസിലാക്കിയത്. അനുമതി ലഭിച്ചെങ്കിലും കടൽ ശാന്തമാകാതെ ക്രെയിനുകൾ ഇറക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News