ഇന്ന് മുതൽ കെട്ടിട നിർമാണത്തിനുളള പെർമിറ്റിനും ലൈസൻസിനും ചെലവേറും
പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് ചതുരശ്ര മീറ്ററിന് 300 മുതൽ 3000 രൂപ വരെയാക്കി ഉയർത്തി
തിരുവനന്തപുരം: ഇന്ന് മുതൽ കെട്ടിട നിർമാണത്തിനുളള പെർമിറ്റിനും ലൈസൻസിനും ചെലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് ചതുരശ്ര മീറ്ററിന് 300 മുതൽ 3000 രൂപ വരെയാക്കി ഉയർത്തി. മുനിസിപ്പാലിറ്റിയിൽ 300 മുതൽ 4000 വരെയും കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് ഫീസ്.
പെർമിറ്റ് ഫീസിലും വർധനയുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് വരുമാന വർദ്ധനയ്ക്കു വേണ്ടിയാണ് തീരുമാനമെന്നാണ് സർക്കാരിൻറെ വിശദീകരണം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തേത് കുറഞ്ഞ നിരക്ക് ആണെന്നും സർക്കാർ അവകാശപ്പെടുന്നു. അനാവശ്യ വർധന പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പെട്രോളിന്‍റെയും ഡീസലിന്‍റെയും മദ്യത്തിന്‍റെയും വില ഏപ്രില്‍ 1 മുതല്‍ ഉയര്‍ന്നിരുന്നു. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചിരുന്നു. സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇത് വഴി ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത്. രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. മദ്യത്തിന്‍റെ വിലയും ഉയര്‍ന്നു.500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി.സെന്‍റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് 120000 രൂപ ആയി.
ആനുപാതികമായി രജിസ്ട്രേഷന്‍ ചെലവും ഉയര്‍ന്നു. ഒരു ലക്ഷമാണ് ന്യായവിലയെങ്കില്‍ രജിസ്ട്രേഷന്‍ ചെലവ് രണ്ടായിരമായി വര്‍ധിക്കും.ഫ്ലാറ്റുകളും അപ്പാര്ട്ട്മെന്‍റുകളും നിര്‍മ്മിച്ച് ആറ് മാസത്തിനകം മറ്റൊരാള്‍ക്ക് കൈമാറുമ്പോഴുള്ള മുദ്രപത്ര നിരക്ക് 5 ശതമാനം എന്നത് ഏഴായി വര്‍ധിച്ചു. കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വര്‍ധനവ്.