പെരുനാട് ജിതിൻ കൊലപാതകം: മുഖ്യപ്രതി വിഷ്ണു പിടിയിൽ
നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്
Update: 2025-02-17 11:46 GMT


പത്തനംതിട്ട: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി വിഷ്ണു പിടിയിൽ. നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. വിഷ്ണുവടക്കം അഞ്ച് പേരെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ എട്ട് പേർ അറസ്റ്റിലായി.
കൊലപാതകം നടന്ന സമയം ജിതിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 8 പ്രതികളാണ് കേസിലുള്ളത്. നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. പൊലീസ് എഫ്ഐആറിൽ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് പരാമർശമില്ല. യുവാക്കൾ തമ്മിലുണ്ടായ അടിപിടി കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. സിഐടിയു പ്രവർത്തകനായ ജിതിനെ കൊലപ്പെടുത്തിയത് ആർഎസ്എസാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം. അതേസമയം സിപിഎമ്മിന്റെ ആരോപണം ബിജെപി തള്ളി.